മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കില്‍ 110 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (17:06 IST)
തലസ്ഥാന നഗരിയിലെ പ്രശസ്ത വ്യവസായ സ്ഥാപനമായ മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ 165 പേരെ പരിശോധിച്ചപ്പോഴാണ് 110 പേര്‍ക്ക് കോവിഡ് രോഗം പോസിറ്റീവ് ആയത്.
 
കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 95 പുരുഷന്മാര്‍ക്കും 15 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗ രോഗലക്ഷണമുള്ള 22 പേരെ സി.എഫ്.എല്‍ ടി സി യിലും മാറ്റിയതായി അധികാരികള്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article