കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ, 4 ജില്ലകളിൽ യെല്ലോ അലർട്ട്

Webdunia
ബുധന്‍, 7 ജൂണ്‍ 2023 (14:11 IST)
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളാതീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവര്‍ഷം ദുര്‍ബലമാണെങ്കിലും കേരള തീരത്തേക്ക് എത്താന്‍ അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ മഴ തുടരും. വൈകീട്ടോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും. തിരുവനതപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article