ജയരാജന്‍റെ അറസ്റ്റ് സിപിഎമ്മിന് അനുഭവ പാഠമാകട്ടെ: ചെന്നിത്തല

Webdunia
ശനി, 13 ഫെബ്രുവരി 2016 (12:18 IST)
ബിജെപി പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസിലെ പി ജയരാജന്‍റെ അറസ്റ്റ് സിപിഎമ്മിന് അനുഭവ പാഠമാകട്ടെ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിനോട് ചോദിച്ചിട്ടല്ല സിബിഐയുടെ നീക്കം. കൊലക്കേസ് പ്രതികൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജവം സിപിഎം കാണിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

ജയരാജനെ അറസ്റ്റ് ചെയ്തതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്‍റെയോ പൊലീസിന്‍റെയോ തലയിൽ കെട്ടിവെക്കാനാവില്ല. കൊലപാതക രാഷ്‌ട്രീയത്തില്‍ നിന്നും സിപിഎം നേതാക്കള്‍ പിന്തിരിയാന്‍ ഇതൊരു കാരണമായി തീരണം. ജയരാജനെതിരെയുള്ള നിയമനടപടിയില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു.