കെഎം മാണിയെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കുഞ്ഞാലികുട്ടി മുന്നിട്ടറങ്ങണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കെ മുരളീധരന് എം എൽ എ രംഗത്തെത്തി. ഇക്കാര്യത്തിൽ എന്ത് സഹായവും നൽകാൻ കുഞ്ഞാലിക്കുട്ടി തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. ലീഗും കോൺഗ്രസും തമ്മിൽ ഒരിക്കലും വിട്ടു പോകില്ലെന്ന് പറഞ്ഞ ശേഷമായിരുന്നു മാണിയെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പികെ കുഞ്ഞാലികുട്ടി മുന്നിട്ടിറങ്ങണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടത്.
മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങിനിടെയാണ് മുരളീധരന് ആവശ്യപ്പെട്ടത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അനുനയന ശ്രമവുമായി കെഎം മാണിയെ കാണാനിരിക്കെയാണ് കുഞ്ഞാലികുട്ടി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന് രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്.