കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്
ചൊവ്വ, 26 മെയ് 2020 (10:08 IST)
കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. നെയ്യാറ്റിന്‍കര കുന്നത്തൂകാല്‍ നാറാണി സ്വദേശി രാജേഷ് കുമാര്‍(35) അണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു ഇയാള്‍ കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിയത്. 
 
പാസ് കിട്ടാത്തതിനാല്‍ ചരക്ക് ലോറിയില്‍ രാജേഷ് നാട്ടിലേക്ക് വരുകയായിരുന്നു. കര്‍ണാടകയില്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു രാജേഷ്. നാട്ടിലെത്തി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടു സഹോദരന്‍മാര്‍ക്ക് പിപിഇ കിറ്റുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കിയശേഷം മൃതദേഹം താഴെ ഇറക്കി പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആക്കിയിട്ടുണ്ട്. ബന്ധുക്കളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article