പ്രേമം നടിച്ച് പതിനാറുകാരിയെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 29 കാരനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശി ജോജിന്‍ എന്നയാളാണു പേട്ട പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കൊല്ലം തങ്കശേരി, ചെന്നൈ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്ന ജോജിന്‍ വീട്ടുകാരുമായി പോലും ഇയാള്‍ ബന്ധപ്പെട്ടിരുന്നില്ല. പേട്ട പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണു ഇയാളെ പിടികൂടിയത്.
ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ പേട്ട സി.ഐ സുരേഷ് നായരും സംഘവുമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.