സ്വന്തം ശരീരത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് യുവതി ആത്മഹത്യ ചെയ്തു: ഭര്‍ത്താവ് കസ്റ്റഡിയില്‍

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2016 (12:34 IST)
സ്വന്തം ശരീരത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് ആലുന്തറ മാമ്മൂട്ടില്‍ അജിഭവനില്‍ അജി  പൊലീസ് കസ്റ്റഡിയിലായത്.
 
ചൊവ്വാഴ്ച വൈകിട്ടാണു അജിയുടെ ഭാര്യ അഞ്ജു (24) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്തില്‍ കൈവെള്ളയിലും മറ്റുശരീര ഭാഗങ്ങളിലുമായാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നത്. എന്നാല്‍ ശരീരത്തില്‍ നിരവധി മുറിവുകളും ചതവുകളും കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അജിയെ അറസ്റ്റ് ചെയ്തത്.  
 
ഒന്‍പത് വര്‍ഷം മുമ്പാണ് ടിപ്പര്‍ തൊഴിലാളിയായ അജിയും അഞ്ജുവും പ്രണയിച്ചു വിവാഹം ചെയ്തത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
Next Article