മുപ്പത്തേഴുകാരിയായ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്കോണം കുന്നുവിള വീട്ടില്‍ ഹലിമ മരിച്ചതുമായി ബന്ധപ്പെട്ടാണ് അവരുടെ ഭര്‍ത്താവ് അഷറഫ് എന്ന മമ്മൂട്ടിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഹലീമയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ വീട്ടില്‍ ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. ഇതിനൊപ്പം ഹലീമയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി.
ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് അഷറഫ് പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരക്കിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.