പത്തു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവായ 47 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാം ക്ലാസില്‍ പഠിക്കുന്ന ബാലികയുടെ പിതാവിന്റെ സഹോദരനായ വളവ് പച്ച പേഴുംമൂട് സ്വദേശി മോഹനനാണു കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
അടുത്തിടെ സ്കൂളില്‍ നടത്തിയ കൌണ്സിലിംഗിനിടയിലാണ് പീഡനം നടന്ന വിവരം കുട്ടി അധികാരികളോട് വെളിപ്പെടുത്തിയത്. മോഹനനെ കൂടാതെ മറ്റൊരാള്‍ കൂടി തന്നെ പീഡിപ്പിച്ചതായി കുട്ടി അറിയിച്ചെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതോടനുബന്ധിച്ച് സംശയമുള്ള 5 പേരെ പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
ലോറി ഡ്രൈവറാണ് കുട്ടിയുടെ പിതാവ്. കുട്ടിയുടെ മാതാവ് കുട്ടിയേയും പിതാവിനെയും ഉപേക്ഷിച്ചു പോയിരുന്നു. കുട്ടി മിക്കവാറും ബന്ധുവീടുകളിലാണ് കഴിഞ്ഞിരുന്നത്.