ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കാനായി കൈക്കൂലി: ഉദ്യോഗസ്ഥനു കഠിന തടവും പിഴയും

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (13:29 IST)
ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കാനായി കൈക്കൂലി വാങ്ങിയ കുറ്റത്തിനു ഇന്‍ഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.സന്തോഷ് കുമാര്‍ നാലുവര്‍ഷത്തെ കഠിന തടവും 40000 രൂപ പിഴയും വിധിച്ചു.
 
അങ്കമാലി മഞ്ഞപ്ര സ്വദേശിയും ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി മൂവാറ്റുപുഴ ശാഖ മുന്‍ മാനേജരുമായ സി.സി രാജേഷിനാണു കോടതി ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ എം.സി റോഡ് ശാഖയില്‍ 2002-2006 കാലയളവില്‍ മാനേജരായിരിക്കെയാണു ഇയാള്‍ തട്ടിപ്പ് നടത്തിയത്. 
 
ഇയാള്‍ക്കൊപ്പം തമിഴ്നാട് സ്വദേശികളും ഇന്‍ഷ്വറന്‍സ് ബിസിനസുകാരുമായ സഞ്ജീവ് കുമാര്‍, ഇഷാഖ് ഫായിസ് അഹമ്മദ് എന്നിവര്‍ക്ക് കോടതി ഓരോ വര്‍ഷത്തെ തടവും പതിനായിരം രൂപാ വീതം പിഴയും വിധിച്ചു.
Next Article