ഇതും ഒരു അവാര്‍ഡാണ്; ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചപ്പോള്‍ മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നു ?

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (21:24 IST)
ചാര്‍ളിയിലെ മികച്ച പ്രകടനത്തിലൂടെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് മമ്മൂട്ടി ഫേസ്‌ബുക്കില്‍. ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“ ഒരു സംസ്ഥാന അവാര്‍ഡ് കൂടെ വീട്ടില്‍ എത്തുന്നതിലെ സന്തോഷം പങ്കുവെക്കുന്നു. ദുല്‍ഖറിനും മറ്റു അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ ”- എന്നാണ് മമ്മൂടി ഫേസ്‌ബുക്കില്‍ കുറിച്ചത്.

ചാര്‍ളി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച ചിത്രം. ‘എന്നു നിന്റെ മൊയ്‌തീന്‍’ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് പാര്‍വതിയെ ആണ്. ചാര്‍ളി, എന്നു നിന്റെ മൊയ്‌തീന്‍ എന്ന ചിത്രങ്ങളിലെ പ്രകടനമാണ് പാര്‍വതിക്ക് കരുത്തായത്.