പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താതിരുന്ന പ്രധാനമന്ത്രിക്ക് എതിരെ മകള്‍ മല്ലിക സാരാഭായി. ഫേസ്‌ബുക്കിലാണ് മല്ലിക സാരാഭായി തന്റെ നിലപാട് വ്യക്തമാക്കിയത്.
താങ്കള്‍ എന്റെ രാഷ്‌ട്രീയത്തെ വെറുക്കുന്നുണ്ടാകും. എന്നാല്‍. കഴിഞ്ഞ അറുപതു വര്‍ഷത്തോളം ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിയ വ്യക്തിയാണ് മൃണാളിനി സാരാഭായ്. പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനകളെ താങ്കള്‍ തിരിച്ചറിയേണ്ടതായിരുന്നു എന്നും മല്ലിക ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മല്ലികയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
പ്രിയപ്പെട്ട പ്രധാനമന്ത്രി,
നിങ്ങള്‍ എന്റെ രാഷ്‌ട്രീയത്തെ വെറുക്കുന്നുണ്ട്. ഞാന്‍ നിങ്ങളുടേതും.
എന്നാല്‍, കഴിഞ്ഞ അറുപതു വര്‍ഷത്തോളം ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിയ വ്യക്തിയാണ് മൃണാളിനി സാരാഭായ്.
എന്നാല്‍, അവരുടെ മരണത്തില്‍ നിങ്ങള്‍ ഒന്നും പറഞ്ഞില്ല. താങ്കള്‍ എന്നെ വെറുക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനകളെ തിരിച്ചറിയേണ്ടതായിരുന്നു. നിങ്ങള്‍ അതു ചെയ്തില്ല. നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുന്നു.