മോഷണ ശ്രമത്തിനിടെ സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയും സലാലയിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരിയുമായ സിന്ധുവിനെയാണ് വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മോഷണ ശ്രമം ചെറുക്കുന്നതിനെയാണ് സിന്ധു കൊല്ലപ്പെട്ടത്. പ്രതിയെ റോയല്‍ ഒമാന്‍ പൊലീസ് ആദമില്‍ നിന്ന് പിടികൂടി. ഇയാള്‍ അനധികൃതമായി രാജ്യത്ത് എത്തിയ ആളാണെന്ന് പൊലീസ് വ്യക്തമാക്കി.
സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാവ് കൈവശപ്പെടുത്തിയിരുന്നു. സിന്ധുവിന്റെ മൃതദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനും മറ്റുമുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി നടത്തുന്നുണ്ട്.