സംവിധായകന്‍ സച്ചിയുടെ ആരോഗ്യ നില മോശമായി; അനസ്‌തേഷ്യ നല്‍കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി

ശ്രീനു എസ്
ചൊവ്വ, 16 ജൂണ്‍ 2020 (16:22 IST)
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം നടുവിന് നടത്തിയ സര്‍ജറിയില്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ സച്ചിക്ക് ഹൃദയാഘാതം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് ആരോഗ്യ നില മോശമായത്. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
 
ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് സച്ചിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 48 മുതല്‍ 72 മണിക്കൂറിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഈയടുത്തിടെ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും വലിയ വിജയം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article