കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നുവെന്ന സി പി എം ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേഴ് ചെന്നിത്തല. ബിജെപിയിലേക്ക് ആളെ ചേര്‍ത്തി കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സിപിഎം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തല സി പി എമ്മിനെ രൂക്ഷമായി വിമർശിച്ചത്.
കോണ്‍ഗ്രസിനെ നന്നാക്കാനായി കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ സ്വയം നന്നായി കൊള്ളാം അതിനായി ആരും മെനക്കെടേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ നിന്നും ആരും ഇതുവരെ ബിജെപിയിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
കണ്ണൂരിന്റെ അവസ്ഥ നേരെ മറിച്ചാണ്. അവിടെ സി പി എമ്മിൽ നിന്ന് ആളുകൾ ബിജെപിയിലേക്കും ബിജെപിയിൽ നിന്നും ആളുകൾ സിപിഎമ്മിലേക്കും മാറിയിരിക്കുകയാണ്. ആരൊക്കെ തമ്മിലാണ് ധാരണയെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു