മലപ്പുറത്ത് കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
പി കെ കുഞ്ഞാലിക്കുട്ടി.
അതേസമയം, മലപ്പുറത്തെ മിക്കയിടങ്ങളിലും കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ സൌഹൃദമത്സരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറത്തെ പ്രശ്നം പരിഹരിക്കാന്‍ കെ പി സി സി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും പങ്കെടുത്തിരുന്നു. ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍ കുമാര്‍ എന്നിവരും യോഗത്തിനെത്തിയിരുന്നു.