മലപ്പുറത്ത് തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 ഡിസം‌ബര്‍ 2023 (11:11 IST)
മലപ്പുറത്ത് തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദിഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
 
അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കവെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹയ ഫാത്തിമ.

അനുബന്ധ വാര്‍ത്തകള്‍

Next Article