മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 7 നവം‌ബര്‍ 2022 (19:27 IST)
മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. എന്‍എസ്എസ് പരിപാടിക്കാണെന്ന് പറഞ്ഞ് സ്‌കൂളില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മലപ്പുറം വാഴൂര്‍ ആക്കോട് സ്വദേശി നസീറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. 
 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍