ചന്ദ്രികക്കെതിരെ നടപടിയെടുക്കും: കുഞ്ഞാലിക്കുട്ടി

വെള്ളി, 23 മെയ് 2014 (15:50 IST)
ചന്ദ്രികക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയവര്‍ക്കെതിരെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പ് നല്‍കിയിട്ടും ചന്ദ്രിക തെറ്റ് ആവര്‍ത്തിക്കുകയായിന്നു. ലീഗുമായി ആലോചിക്കാതെയാണ് മുഖപ്രസംഗം എഴുതിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട്ട് നടന്ന ലീഗ് നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക