വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 മാര്‍ച്ച് 2025 (17:19 IST)
വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം കാരണം 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. അസൂയ കൊണ്ട് വീര്‍പ്പുമുട്ടിയ പതിമൂന്നു വയസ്സുകാരന്‍ തന്റെ അഞ്ചു വയസ്സുള്ള ബന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നിലെ കാരണം കുട്ടിക്ക് കുടുംബത്തില്‍ എല്ലാവരും നല്‍കിയ സ്‌നേഹവും വാത്സല്യവും. തന്നെക്കാള്‍ കൂടുതല്‍ പ്രാധാന്യം കുടുംബത്തിലെ എല്ലാവരും 5 വയസ്സുകാരിക്ക് നല്‍കിയതാണ് 13കാരനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച കാരണം. 
 
ശനിയാഴ്ച വൈകുന്നേരം വസായ് ഈസ്റ്റിനടുത്തുള്ള ഒരു കുന്നിന്‍ മുകളിലുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് ആണ്‍കുട്ടി പെണ്‍കുട്ടിയെ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ശേഷം കുട്ടിയെ കാണാന്‍ ഇല്ലെന്ന് വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കുന്നിന്‍ മുകളില്‍ നിന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
 
കുട്ടിയുടെ കഴുത്തില്‍ ചെറിയ കൈകള്‍ കൊണ്ടു ഞെരിച്ച പാടു കണ്ടതിനെ തുടര്‍ന്ന് കൗമാര്‍ക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന് മനസ്സിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍