മാള അരവിന്ദന്റെ നില അതീവ ഗുരുതരം

Webdunia
വ്യാഴം, 22 ജനുവരി 2015 (15:17 IST)
പ്രശസ്ത ഹാസ്യതാരം മാള അരവിന്ദന്‍ അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഇന്ന് പുലര്‍ച്ചെ ആദ്ദേഹത്തിന് ചെറിയ തോതില്‍ ഹൃദയാഘാതയുണ്ടായിരുന്നു. തുടര്‍ന്ന് വീണ്ടും അദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതമുണ്ടായി. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

നാടകനടനായി അഭിനയ ജീവിതം ആരംഭിച്ച അരവിന്ദന്‍  1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമാരം‌ഗത്തെത്തുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മാള അരവിന്ദന്‍. ഒരു കാലത്ത് പപ്പു, മാള,  ജഗതി ത്രയമാണ് മലയാള സിനിമയില്‍ ഹാസ്യ രംഗം അടക്കി വാണിരുന്നത്. സമീപ കലത്ത് വരെ സിനിമയില്‍ സജീവമായിരുന്ന മാള അരവിന്ദന്‍ ക്യാരക്ടര്‍ റോളുകളും കൈകാര്യം ചെയ്തിട്ടുണ്ട്. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവന്‍ എന്നിവയാണ്  പ്രധാനചിത്രങ്ങള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.