കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കണം: എംഎ ബേബി

Webdunia
തിങ്കള്‍, 26 ജനുവരി 2015 (16:17 IST)
ജനവിശ്വാസം ആര്‍ജിക്കാന്‍ കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കണമെന്നും. പാര്‍ട്ടിക്ക് ബലഹീനതയും ദൗര്‍ബല്യവുമുണ്ടെങ്കില്‍ തിരുത്തണമെന്നും. എല്ലാ ഘടകങ്ങളിലും സ്വയംവിമര്‍ശനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സിപിഎം പിബി അംഗം എംഎ ബേബി.

മൂന്നു വര്‍ഷത്തെ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം കുറവുകളും ദൗര്‍ബല്യങ്ങളും കണ്ടെത്തി ആത്മവിമ‌ര്‍ശനം നടത്തണം. നേതാക്കളുടെ പ്രവര്‍ത്തനത്തിലെ കുറവുകള്‍ തിരുത്തണം. ആവശ്യമെങ്കില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും എംഎ ബേബി പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലെ ഐക്യമില്ലായ്മയും പാര്‍ട്ടി അംഗങ്ങള്‍ പോലും തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാത്തതുമാണ് എംഎ ബേബിയുടെ പരാജയത്തിനു കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കരയിലും നെടുവത്തൂരിലും വിഭാഗീതയുണ്ടെന്നും. സംഘടനാദൌര്‍ബല്യം ജില്ലയില്‍ പ്രകടമാണ്. കൊട്ടാരക്കര മണ്ഡലത്തില്‍ പിറകില്‍ പോയത് സംഘടനാ ദൌര്‍ബല്യം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എമാരുള്ള കൊല്ലത്തും കുണ്ടറയിലും പിറകോട്ട് പോയത് പാര്‍ട്ടിക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.