തെറ്റുകള്‍ സമ്മതിക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്തം: എംഎ ബേബി

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2015 (12:58 IST)
പാര്‍ട്ടിയില്‍ അടിഞ്ഞു കൂടിയ തെറ്റ് കുറ്റങ്ങള്‍ വ്യക്തമാക്കി സിപിഎം വിമതവാരികയായ ജനശക്തിയില്‍ എംഎ ബേബി. തെറ്റുകള്‍ തുറന്ന് സമ്മതിക്കേണ്ടത് കമ്മ്യൂണിസ്റ്റ്കാരന്റെ ഉത്തരവാദിത്തമാണ്. സാധാരണക്കാരില്‍ നിന്ന് പാര്‍ട്ടി അകന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളേയും സാധാരണക്കാരെയും മറക്കുന്ന പാര്‍ട്ടിക്ക് വെള്ളക്കോളര്‍ തൊഴിലാളികളോടാണ് ആഭിമുഖ്യമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം മിക്കപ്പോഴും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനെത്തുടര്‍ന്നാണ് ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തകര്‍ന്നു പോയത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഉള്‍ക്കൊള്ളണം. പഴയ രീതിയില്‍ ഇനി മുന്നോട്ട് പോകന്‍ ആവില്ല. തെറ്റുകള്‍ തിരുത്തണമെന്നും നേതാക്കള്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണമെന്നും ബേബി ജനശക്തിയി വ്യക്തമാക്കുന്നുണ്ട്.

പാലക്കാട് സമ്മേളനത്തിലെ വിഭാഗീയതയില്‍ തെറ്റ് ഏറ്റുപറഞ്ഞ  എംഎ ബേബി പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്ന ആരോപണം നിഷേധിക്കുകയും ചെയ്‌തു. സിപിഎം വിമതവാരികയായ ജനശക്തി പുനപ്രസിദ്ധീകരിച്ചപ്പോഴാണ് എംഎ ബേബിയുടെ അഭിമുഖം ഉള്‍പ്പെടുത്തിയത്.