ഗൗരവകരമായ കുറ്റമെന്ന് കോടതി; വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ തള്ളി - എംഎല്‍എ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും

Webdunia
ബുധന്‍, 26 ജൂലൈ 2017 (16:12 IST)
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ കോവളം എംഎൽഎ എം വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണിയെന്നും കോടതി പറഞ്ഞു.

രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകാൻ കഴിയില്ല. ഗൗരവകരമായ കുറ്റമാണ് എംഎൽഎയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ വിൻസന്റിനെ നെയ്യാറ്റിൻകര സബ്ജയിലിലേക്കു മാറ്റി. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനാൽ അടുത്ത ദിവസം തന്നെ അദ്ദേഹം ജില്ലാ സെഷന്‍‌സ് കോടതിയില്‍ ജാമ്യം തേടും.

അയല്‍വാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്.
Next Article