അരുവിക്കരയില്‍ എം വിജയകുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

Webdunia
വ്യാഴം, 28 മെയ് 2015 (10:54 IST)
അരുവിക്കരയില്‍ സിപി എം നേതാവ്  എം വിജയകുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപി എം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. തീരുമാനത്തിന് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും.ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ഏകകണ്ഠമായാണ് വിജയകുമാറിന്റെ പേര് സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.