സ്പീക്കര്‍ പൊട്ടനെന്ന് എം വി ജയരാജന്‍

Webdunia
ശനി, 21 മാര്‍ച്ച് 2015 (12:00 IST)
സ്പീക്കര്‍ എന്‍ ശക്തനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍. സ്പീക്കര്‍ പൊട്ടനായതിനാലാണ് അഴിമതിക്കാരനായ മാണിയെ ആംഗ്യഭാഷയിലൂടെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചത് അദ്ദേഹം പറഞ്ഞു.
 
ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍. സത്യത്തിനുനേരെ കണ്ണടച്ച ഇത്രയും നീചനായ ഒരു സ്പീക്കര്‍ കേരള നിയമസഭയുടെ ചരിത്രത്തില്‍ ശക്തനല്ലാതെ മറ്റൊരാളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു