പൊട്ടന്‍ സ്പീക്കറെ ഓര്‍ത്ത് ലജ്ജിക്കണമെന്ന് എം വി ജയരാജന്‍

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (13:53 IST)
സ്പീക്കര്‍ എന്‍ ശക്തനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപി എം നേതാവ് എം വി ജയരാജന്‍. നിയമസഭാ സ്പീക്കര്‍ പൊട്ടനാണെന്നും പൊട്ടന്‍ സ്പീക്കറെ ഓര്‍ത്ത് നമ്മള്‍ ലജ്ജിക്കണമെന്നും ജയരാജന്‍ പറഞ്ഞു. 
 
സഭയില്‍ നടന്ന ലഡുവിതരണവും ചുംബനസമരവും കാണാത്ത സ്പീക്കര്‍ കണ്ണുപൊട്ടനാണ്. കണ്ണുപൊട്ടന് എന്തിനാണ് കംപ്യൂട്ടര്‍ എം വി ജയരാജന്‍ ചോദിച്ചു. 
 
നേരത്തെ യു ഡി എഫ് എം എല്‍ എമാര്‍ സഭയില്‍ ലഡു വിതരണം നടത്തിയത് താന്‍ കണ്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭയിലെ പ്രശ്നങ്ങളില്‍ സ്പീക്കര്‍ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.