കൊച്ചിയിൽ വൻ ലഹരിവേട്ട, എൽഎസ്‌ഡി സ്റ്റാമ്പുകൾ പാഴ്‌സലായി വന്നത് വിദേശരാജ്യങ്ങളിൽ നിന്ന്

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (14:02 IST)
വിദേശരാജ്യങ്ങളിൽ നിന്നും പാഴ്‌സലായി എത്തിച്ച ലഹരിമരുന്നുകൾ കൊച്ചിയിൽ കസ്റ്റസ് സഹകരണത്തോട് എക്‌സൈസ് നടത്തിയ റെയ്‌ഡിൽ പിടികൂടി.നെതര്‍ലന്‍ഡ്‌സ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് പാഴ്‌സലായി എത്തിയത്.
 
ഒരു പാഴ്‌സല്‍ തിരുവനന്തപുരം സ്വദേശമ്യുടെയും മറ്റൊന്ന് കോഴിക്കോട് സ്വദേശിയുടെയും പേരിലാണ് അയച്ചിരുന്നത്. ഇവരെ ഇരുവരെയും തിരിച്ചറിഞ്ഞെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു. വിദേശരാജ്യങ്ങളില്‍നിന്ന് പാഴ്‌സല്‍ അയച്ച വിലാസവും എക്‌സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article