സമരം പിൻവലിച്ചു; ട്രക്ക് തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചു, ഗ്യാസ് വിതരണം മുടങ്ങില്ല

Webdunia
ചൊവ്വ, 2 മെയ് 2017 (07:34 IST)
ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവർമാർ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമീഷണറുമായി വീണ്ടും നടത്തിയ ചര്‍ച്ചയിൽ തീരുമാനമായതിനെ തുടര്‍ന്നാണ് ഡ്രൈവർമാർ സമരത്തില്‍ നിന്ന് പിന്മാറിയത്.
 
ശമ്പള വർധന ആവശ്യപ്പെട്ട് എൽ പി ജി ഡ്രൈവർമാർ ലേബർ കമീഷണറുമായി നടത്തിയ ആദ്യ ചർച്ച പരാജയപ്പെട്ടതോടെ സമരം നടത്താനായിരുന്നു ട്രക്ക് ഡ്രൈവർമാരുടെ തീരുമാനം. സംസ്ഥാനത്തെ ആറു പ്ലാന്റുകളില്‍ നിന്നുളള എല്‍പിജി വിതരണം മുടങ്ങുമെന്നും അറിയിപ്പ് ഉണ്ടായിരുന്നു. 
 
എന്നാൽ, പ്രശ്നം വഷളായതിനെ തുടർന്ന് അഡീഷനല്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന്‌ തൊഴിലാളി സംഘടനകള്‍ അറിയിച്ചു
 
ട്രക്ക് തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 3000 രൂപയാക്കുക, നിലവില്‍  ഒരു ട്രിപ്പിന്​ നൽകുന്ന ബത്ത  850 ൽ നിന്ന്​  950 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍.  
Next Article