പ്രകൃതിവാതക വില ഉടന്‍ വര്‍ധിപ്പിക്കില്ല

Webdunia
വ്യാഴം, 26 ജൂണ്‍ 2014 (08:29 IST)
പ്രകൃതിവാതക വില ഉടന്‍ വര്‍ധിപ്പിക്കില്ല. റെയില്‍വേ നിരക്കു വര്‍ധനയില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രകൃതിവാതക വില വര്‍ധിപ്പിക്കുന്നത് നീട്ടിവയ്‌ക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 
 
മൂന്ന് മാസത്തേക്കാണ് തീരുമാനം മാറ്റിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ചര്‍ച്ച ചെയ്‌താണ് തീരുമാനമെടുത്തത്.
 
പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. സെപ്റ്റംബര്‍ വരെ മില്യണ്‍ തെല്‍മല്‍ യൂണിറ്റിന് 4.2 യുഎസ് ഡോളര്‍ എന്ന നിലവിലെ നിരക്ക് തുടരും.