ന്യൂനമർദ്ദം വീണ്ടും: നാളെ മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഞായര്‍, 25 ഡിസം‌ബര്‍ 2022 (15:20 IST)
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം  ഇന്ന് ഉച്ചയോടെ (ഡിസംബർ 25)   ശ്രീലങ്കയിലെ ട്രിന്കോമാലീ വഴി കരയിൽ പ്രവേശിച്ചു തുടർന്ന് കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
ഇതിനെ തുടർന്ന് തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക