പ്രേമം പൊളിഞ്ഞപ്പോള്‍ കാമുകി കാമുകനെ കള്ളനാക്കി കുടുക്കി

Webdunia
ശനി, 14 ഫെബ്രുവരി 2015 (20:46 IST)
മോഷണത്തില്‍ ലഭിച്ച പണത്തെ ചൊല്ലി മോഷ്ടാക്കളായ കാമുകനും കാമുകിയും തമ്മിലുണ്ടായ പിണക്കം കാമുകനെ പൊലീസ് പിടിയിലാക്കി. 2011 ല്‍ നടന്ന ഒരു മോഷണം സംബന്ധിച്ച് കാമുകിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കാമുകിയുടെ വീട്ടില്‍ നിന്ന് കാമുകനും കാമുകിയും ചേര്‍ന്ന് ഒരു ലാപ് ടോപ്പും മൂന്നര പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തിരുന്നു. ഇവയിപ്പോള്‍ കാമുകന്‍റെ കൈവശമാണ്‌.  അടുത്തിടെ ഇരുവരും തമ്മില്‍ തെറ്റിയപ്പോള്‍ കാമുകി മോഷണം സംബന്ധിച്ച വിവരം പുറത്താക്കി. തുടര്‍ന്ന് പൊലീസ് കാമുകനായ നമ്പ്രത്തുകര മാങ്ങാട് കുറ്റിയില്‍ സ്വദേശി ഡിസോണ്‍ എന്ന 22 കാരനെ വലയിലാക്കി.

എന്നാല്‍ മോഷണം സംബന്ധിച്ച പരാതി നല്‍കിയതിനാല്‍ വാദിയുടെ മകളായ കാമുകിയും പ്രതിയായിരിക്കുകയാണിപ്പോള്‍. ഇതിനിടെ  കാമുകന്‍ തനിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായും കാമുകി പൊലീസില്‍ പരാതി നല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.