കൊവിഡ് നെഗറ്റീവ് ആയ 20 ശതമാനം ആളുകളിൽ 'ലോങ് കൊവിഡ്'; കണ്ടെത്തലുമായി ഡോക്ടർമാർ

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (07:00 IST)
കൊച്ചി: കൊവിഡ് നെഗറ്റീവ് ആയാലും രോഗലക്ഷണങ്ങളും മറ്റു ആരോഗ്യ പ്രശ്നങ്ങളും ദീർഘനാൾ നീണ്ടുനിൽക്കുന്നതായി കണ്ടെത്തൽ. കൊവിഡ് ബാധ നെഗറ്റീവ് ആയ ശേഷവും രോഗലക്ഷണങ്ങൾ മൂന്നാഴ്ച മുതൽ ആറുമാസം വരെ നിണ്ടു നിൽക്കുന്നതായാണ് ആരോഗ്യ മേഖലയിൽനിന്നുമുള്ള പുതിയ നിരീക്ഷണം. തലവേദന, ചുമ, നെഞ്ചിൽ ഭാരം, ഗന്ധം നഷ്ടപ്പെടൽ, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് ദീർഘനാൾ നിലനിൽക്കുന്ന ലക്ഷണങ്ങൾ. കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ഡോക്ടർമാരാണ് ഇത്തരം ഒരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. 
 
കൊവിഡ് ലക്ഷണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്നതുകൊണ്ട് 'ലോങ് കൊവിഡ്' എന്നാണ് ഡോക്ടർമാർ ഈ അവസ്ഥയ്ക്ക് പേര് നൽകിയിരിയ്ക്കുന്നത്. ഇത്തരത്തിലൂള്ള 90 ശതമാമാനം ആളുകളിലും കഠിനമായ ക്ഷീണമാണ് അനുഭവപ്പെടന്നത്. ഇടയ്ക്ക് ഇത് ഭേതമായി എന്ന് തോന്നിയ്ക്കും എങ്കിലും ക്ഷീണവും മറ്റു ആരോഗ്യ പ്രശ്നങ്ങളും വീണ്ടും ബാധിയ്ക്കുന്നതാണ് ഈ അവസ്ഥയുടെ പൊതു സ്വഭാവം. പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് ലോങ് കൊവിഡ്  കൂടുതലായും കാണപ്പെടുന്നത്. 
 
കൊവിഡ് ബാധിച്ച് ആദ്യ അഞ്ച് ദിവസം ശക്തമായ രോഗ ലക്ഷണങ്ങൾ പ്രകടിപിയ്ക്കുന്നവർക്ക് ലോങ് കൊവിഡ് ബാധിയ്ക്കാനുള്ള സധ്യത കൂടുമെന്ന് ഐഎംഎ പറയുന്നു. അതിനാൽ കൊവിഡ് നെഗറ്റീവ് ആയവരെ കൂടുതൽ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കണം എന്ന് ഐഎംഎ പറയുന്നു. രോഗലക്ഷണങ്ങളില്ലാതെ സമൂഹത്തിൽ തുടരുന്നവർക്കും ഭാവിയിൽ ഇതേ പ്രശ്നം വന്നേക്കാം എന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ഭേതമായവരിൽ രാജ്യത്തുടനീളം കടുത്ത ക്ഷീണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article