IPL ഓഫർ: 598 രൂപയ്ക്ക് ദിവസേന 2 ജിബി ഡേറ്റ, ഒരു വർഷത്തേയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ വിഐപി സബ്സ്‌ക്രിപ്ഷനും; ഓഫറുമായി ജിയോ !

ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (14:25 IST)
ഐപിഎൽ ആസ്വദിയ്ക്കുന്നതിന് ഉപയോക്താക്കൾക്കായി പുതിയ പ്ലാാനുകളുമായി ജിയോ. 598 രൂപയുടെ പുതിയ പ്ലാനാണ് ജിയോ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ജിയോ സേവനങ്ങൾക്കോപം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ലഭിയ്ക്കും എന്നതാണ് പ്രത്യേകത. ഒരു വർഷത്തേയ്ക്കാണ് സബ്സ്ക്രിപ്ഷൻ ലഭിയ്ക്കുക. ഇതോടെ ഐ‌പിഎലിന് ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ വിഐ‌പി വെബ് സ്ട്രീമുകളും ഉപയോക്താക്കൾക്ക് ആസ്വദിയ്ക്കാനാകും. 
 
ദിവസേന രണ്ട് ജിബി ഡേയ്റ്റയാണ് ഈ പ്ലാനിൽ ലഭ്യമാവുക. 112 ജിബി ഡേറ്റ ഇത്തരത്തിൽ ലഭിയ്ക്കും. ജിയോ ഫോണുകളിലേയ്ക്ക് സൗജന്യ കോളും. മറ്റു കണക്ഷനുകളിലേയ്ക്ക് 2,000 മിനിറ്റ് സൗജന്യ ടോക്‌ടൈമും ഈ പ്ലാനിൽ ലഭിയ്ക്കും. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍