സച്ചിനും, കോഹ്‌ലിയുമല്ല, ധോണി തന്നെയാണ് അക്കാര്യത്തിൽ താരം, സുനിൽ ഗവാസ്കർ
ക്രിക്കറ്റിന്റെ സംസ്‌കാരം ഒട്ടുമില്ലാത്ത റാഞ്ചി പോലൊരു സ്ഥലത്ത് നിന്ന് വന്നതുമുതല്‍ തന്നെ ഇന്ത്യ മുഴുവനും ധോണിയെ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. സച്ചിന് മുംബൈയും കൊല്‍ക്കത്തയുമുണ്ട്, കോഹ്‌ലിക്ക് ഡല്‍ഹിയും ബംഗളൂരുവും. എന്നാല്‍ ധോണിയുടെ കാര്യം പറയുമ്പോൾ ഇന്ത്യ മുഴുവനും തന്നെയുണ്ട്. ഗാവസ്‌കര്‍ പറഞ്ഞു. ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി തകർപ്പൻ ജയമാണ് ധോണിയുടെ ചൈന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് എന്ന വിജയ ലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.