കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തിന് കാരണം പാര്‍ട്ടിയിലെ പാലംവലിയും, പ്രചാരണത്തിലെ പാളിച്ചയുമാണെന്ന് കെപിസിസി ഉപസമിതി റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജും തമ്മിലുള്ള പോരാട്ടത്തെ പാര്‍ട്ടി നിസാരവല്‍ക്കരിച്ചു. തെരഞ്ഞെടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഒരു സമയത്തും ഉണ്ടായില്ല. കസ്തൂരി രംഗന്‍ വിഷയവും മറ്റ് പ്രാദേശിക വിഷയങ്ങളേയും നേരിടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൌലോസിനും ഇഎം അഗസ്തിക്കുമെതിരെയാണ് കൂടുതല്‍ പരാമര്‍ശമുളളതായാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എംപി വീരേന്ദ്രകുമാര്‍ തോറ്റതിന്റെ കുറ്റം കോണ്‍ഗ്രസിനുമേല്‍ പഴിചാരി യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.