സംസ്‌ഥാനം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ലീഡ് നില പ്രവചനാതീതമാകുന്നു. 75 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നേരിയ ലീഡ് നേടിക്കൊണ്ട് ശശി തരൂര്‍ മുന്നിട്ടു നില്‍ക്കുന്നു. കണ്ണൂരില്‍ യുഡിഎഫിന്റെ കെ സുധാകരനും എല്‍ഡിഎഫിന്റെ പി.കെ ശ്രീമതിയും തമ്മില്‍ ശക്‌തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ടി സിദ്ദിഖും പി കരുണാകരന്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്
കൊല്ലത്ത് 47 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ എം എ ബേബിയെ ശക്‌തമായി പിന്തള്ളി എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്‌തമായ ലീഡ് ഉറപ്പിച്ചു കഴിഞ്ഞു. 30,000 വോട്ടുകളുടെ ലീഡാണ് കൊല്ലത്ത് പ്രേമചന്ദ്രന്‍ നേടിയിരിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് സ്‌ഥാനാര്‍ത്ഥി ജോസ് കെ മാണിയ്‌ക്ക് വ്യക്‌തമായ ഭൂരിപക്ഷം നേടാനായിട്ടുണ്ട്. 50,000 വോട്ടുകളുടെ ലീഡാണ് ജോസ് കെ മാണി നേടിയിരിക്കുന്നത്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് വ്യക്‌തമായ ലീഡ് നേടിക്കഴിഞ്ഞു.
വയനാട്ടില്‍ 50 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ എം എ ഷാനവാസിന് നേരിയ ലീഡ് മാത്രമാണ് നേടാനായിട്ടുള്ളത്. സംസ്‌ഥാനം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത് തിരുവനന്തപുരം കണ്ണൂര്‍ വയനാട് മണ്ഡലങ്ങളിലാണ് അവസാന നിമിഷം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.