പാര്‍ലമെന്റില്‍ ഇന്നസെന്റ് ചോദിച്ചു; 'എത്ര നഷ്ടം വരും ?'

Webdunia
ശനി, 2 ഓഗസ്റ്റ് 2014 (14:40 IST)
ചാലക്കുടി എംപിയും സിനിമാതാരവുമായ ഇന്നസെന്റ് ആദ്യ ചോദ്യം ചോദിച്ചു.കസ്റ്റംസ്, എക്സൈസ്, ആദായനികുതി ആനുകൂല്യങ്ങള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിനുണ്ടായ വരുമാന നഷ്ടമെത്രയാണെന്നായിരുന്നു ഇന്നസെന്റ് എംപി യുടെ ആദ്യ ചോദ്യം.

എന്നാല്‍ എഴുന്നേറ്റ് നിന്നല്ല ഇന്നസെന്റ് ചോദ്യം ചോദിച്ചത്. ധനസഹമന്ത്രി നിര്‍മല സീതാരാമന് ഇന്നസെന്റ് ചോദ്യം എഴുതി നല്‍കുകയായിരുന്നു.

ചോദ്യത്തിന് കസ്റ്റംസ് ഇളവുകളില്‍ 2,60,714 കോടി രൂപയും  എക്സൈസില്‍ 1,95,679 കോടി രൂപയും, കോര്‍പറേറ്റ് ആദായനികുതിയില്‍ 1,02,606 കോടി രൂപയും നഷ്ടം വന്നതായി മന്ത്രി  ഇന്നസെന്റിന് മറുപടിയും നല്‍കി.