വോട്ടര്‍ പട്ടികയില്‍ ഇതുവരെയും പേര് ചേര്‍ത്തില്ലെ, ഫോണിലൂടെ വേഗത്തില്‍ ചെയ്യാം!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 മാര്‍ച്ച് 2024 (08:36 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം. 2024 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍വിഎസ്വി പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് മുഖേന വഴി അപേക്ഷ സമര്‍പ്പിക്കാം.
 
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളെ അറിയിക്കാന്‍ 'സി-വിജില്‍', ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന 'സക്ഷം' മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
 
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന്‍ തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സി-വിജില്‍) ആപ്പ്. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി സി-വിജില്‍ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. ഇത്തരത്തില്‍ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article