സൗജന്യ ആവശ്യസാധന കിറ്റ് വിതരണം: വെള്ളക്കാര്‍ഡുകാര്‍ക്ക് 15 മുതല്‍ നല്‍കിത്തുടങ്ങും

ജോര്‍ജി സാം
വ്യാഴം, 14 മെയ് 2020 (21:32 IST)
പൊതുവിഭാഗം മുന്‍ഗണനേതര സബ്‌സിഡിരഹിത വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള സൗജന്യകിറ്റ് അവസാനഘട്ട വിതരണം 15 മുതല്‍ നടക്കും. മേയ് 21 മുതല്‍ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ ഇതിനു ശേഷം സൗജന്യക്കിറ്റുകളുടെ വിതരണം ഉണ്ടാവില്ല.
 
റേഷന്‍കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡിലെ അവസാന അക്കം 0 ആയവര്‍ക്ക് 15നും 1, 2 അക്കങ്ങള്‍ക്ക് 16നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും ബാക്കിയുള്ള മുഴുവന്‍ വെള്ളകാര്‍ഡുടമകള്‍ക്കും 20നും വിതരണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article