ഈ മുന്നേറ്റം ബിജെപിയെ എഴുതിത്തള്ളിയവർക്കുള്ള മറുപടി: മുരളീധരൻ

Webdunia
ശനി, 7 നവം‌ബര്‍ 2015 (14:28 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം ബിജെപിയെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ. തെരഞ്ഞെടുപ്പില്‍ ബിജെപി ചിത്രത്തില്‍ ഇല്ലെന്നായിരുന്നു ഇടതു- വലതു മുന്നണികള്‍ പ്രചാരണം നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫം എല്ലാം മാറ്റിമറിച്ചു. തലസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍  ബിജെപിയാണ് സജീവമായി ചിത്രത്തിൽ വന്നിരിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെയും
ബിജെപിക്കുമെതിരെ കുപ്രചാരണങ്ങൾ നടത്തിയവര്‍ക്കുള്ള തിരിച്ചടി കൂടിയാണിത്. കുപ്രചാരണങ്ങൾ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും മുരളീധരൻ പറഞ്ഞു.