പാലക്കാട് യുഡി‌എഫ് വിരുദ്ധ സ്വതന്ത്ര മുന്നണിക്ക് വിജയം

Webdunia
ശനി, 7 നവം‌ബര്‍ 2015 (12:21 IST)
ചിറ്റൂർ മേഖലയിലെ വടകരപ്പതി പഞ്ചായത്തിൽ മൂലത്തറ വലതുകര കനാൽ (ആർബിസി മുന്നണി) നീട്ടി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രരായി മത്സരിച്ചവരിൽ അഞ്ചു പേർക്കു വിജയം.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിൽപരം നോട്ട രേഖപ്പെടുത്തി ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിനു വലിയ തിരിച്ചടി നൽകിയ കർഷകരുടെ പ്രതിനിധികളാണു ആർബിസി മുന്നണി.

അതേസമയം  ഈരാറ്റുപേട്ട നഗരസഭയിൽ യുഡി‌എഫ് വിട്ട പിസി ജോർജ് സ്വാധീനം തെളിയുന്നു. യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്ന പ്രദേശത്ത് എൽഡിഎഫിന് 13 സീറ്റു ലഭിച്ചു. യുഡിഎഫിന് 11 സീറ്റ്. എസ്ഡിപിഎ 4 സീറ്റ്. എസ്ഡിപിഐയുടെ പിന്തുണയില്ലാതെ ഭരിക്കാൻ ഇടതിനാകുകയുമില്ല.