തൃശൂരിൽ സിറ്റിങ് സീറ്റിൽ ബി ഗോപാലകൃഷ്‌ണന് തോൽവി

ബുധന്‍, 16 ഡിസം‌ബര്‍ 2020 (11:52 IST)
തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്‌ണന് തോൽവി. ബിജെപി കോട്ടയായ ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റ് കൂടിയായിരുന്നു ഇത്.
 
യു‌ഡിഎഫ് സ്ഥാനാർഥിയായ എ‌‌കെ സുരേഷാണ് ഗോപാലകൃഷ്‌ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകൾക്കാണ് ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടത്. നിലവിൽ ആറ് സീറ്റുകൾ മാത്രമുള്ള തൃശൂർ കോർപ്പറേഷനിൽ ഉറച്ച വിജയം പ്രതീക്ഷിച്ചുകൊണ്ട ഇത്തവണ ബിജെപി ബി ഗോപാലകൃ‌ഷ്‌ണൻ അടക്കമുള്ള പ്രമുഖരെ പാർട്ടി രംഗത്തിറക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍