തെരഞ്ഞെടുപ്പ് 2020: കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് ഒരു വോട്ടിന് ബിജെപിക്ക് ജയം

ശ്രീനു എസ്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:04 IST)
കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് ഒരു വോട്ടിന് ബിജെപിക്ക് ജയം. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ജിസിഡിഎ ചെയര്‍മാനുമായിരുന്ന വേണുഗോപാലാണ് തോറ്റത്. ബിജെപി സ്ഥാനാര്‍ത്ഥി പദ്മകുമാരിയാണ് ഒരു വോട്ടിന് ഇദ്ദേഹത്തെ തോല്‍പിച്ചത്.
 
അതേസമയം യുഡിഎഫ് ഇവിടെ റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോര്‍പറേഷനില്‍ എട്ടിടങ്ങളില്‍ യുഡിഎഫ് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ ബിജെപിയും ഉണ്ട്. യുഡിഎഫിന്റെ കുത്തക കോര്‍പറേന്‍കൂടിയായ കൊച്ചി കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് അതിശയമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍