സ്റ്റോക്കുള്ള മദ്യവും വിലയും സ്ക്രീനിൽ കാണാം, ഡിസ്‌പ്ലേ ബോർഡുമായി ബെവ്‌കോ

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (14:20 IST)
ബെവ്കോ ഷോപ്പുകളിൽ ഇനി മുതൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിലയും വിവരങ്ങളും സ്ക്രീനിൽ കാണാം. ഈ മാസം അവസാനത്തോടെ എല്ലാ ഷോപ്പുകളിലും ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കും. അധികവില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
 
ചില മദ്യ കമ്പനികൾ ജീവനക്കാരെ സ്വാധീനിച്ച് അവരുടെ ബ്രാൻഡുകൾ മാത്രം വിറ്റഴിക്കുന്നുണ്ട്. ഇതിന് മദ്യകമ്പനികൾ പ്രതിഫലവും നൽകുന്നുണ്ട്. ഇത് അവസാനിപ്പിക്കാനും ഡിസ്പ്ലേ ബോർഡ് വഴി സാധിക്കും. മദ്യവിൽപ്പനയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ ശക്തമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article