കേരളത്തിൽ മദ്യശാലകൾ തത്‌കാലം തുറക്കില്ല: നിർദേശം മുഖ്യമന്ത്രിയുടേത്

ശനി, 2 മെയ് 2020 (13:36 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം.മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വരുത്തേണ്ട ഇളവുകൾ ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് തത്‌കാലം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്‌. 
 
മേയ് 3ന് മുൻപ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്നതിനാൽ മദ്യശാലകൾ തുറക്കാമെന്ന തരത്തിൽ കേന്ദ്രം ഇളവുകൾ നൽകിയിരുന്നു. എന്നാൽ ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
 
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ  യോഗത്തിലാണ് തീരുമാനം. ബിവറേജുകൾ തുറക്കുമ്പോൾ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെയാണ് ഈ നിർദേശം യോഗത്തിൽ മുന്നോട്ട് വെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍