ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിക്കും: സുഷമ സ്വരാജ്
ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ നഴ്സ് മാരെ തിരികെ കോണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ചാണ് സുഷമ സ്വരാജ് നഴ്സുമാരെ തിരികെ എത്തിക്കുമെന്ന ഉറപ്പ് നല്‍കിയത്.
നഴ്സുമാരെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി ലിബിയയിലേക്ക് എയര്‍ ഇന്ത്യ വിമാനമയക്കാന്‍ തയ്യാറാണെന്നും സുഷമ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ലിബിയിലുള്ള നഴ്സുമാരെ തിരികെ കോണ്ടുവരാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സുഷമ സ്വരാജിനോടാവശ്യപ്പെട്ടിരുന്നു.ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിലും സമീപ പ്രദേശങ്ങളിലും നിരവധി നഴ്സുമാരാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാനാവാതെ കഴിയുന്നത്.