പിന്‍സീറ്റ്‌ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചല്ല അവധിയില്‍ പ്രവേശിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വ്യക്തിപരമായ ആവശ്യത്തിനുവേണ്ടിയാണ് അവധിയെടുത്തതെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്‍ സീറ്റ്‌ബെല്‍റ്റ് ഇല്ലാത്ത സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് രാജിവച്ചതെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.