രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം കോന്നി തിരിച്ചുപിടിച്ച് എൽഡിഎഫ്

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (12:40 IST)
കോന്നി മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കി എൽഡിഎഫ് 9953 വോട്ടുകൾക്കാണ് കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ അട്ടിമറി വിജയം സ്വന്തമാക്കിയത്. 25 വർഷങ്ങൾക്ക് ശേഷമാണ് കോന്നി നിയമസഭ മണ്ഡലത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്കുന്നത്. 
 
2016ൽ72,800 വോട്ടുകൾ നേടി 20,748 ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് വിജയിച്ച മണ്ഡലത്തിൽ നിന്നുമാണ് കെ യു ജനീഷ് കുമാർ സിപിഎം എംഎൽഎആയി നിയമസഭായിലേക്ക് എത്തുന്നത്. 15 വർഷങ്ങൾ സിപിഎം നിലനിർത്തിയ മണ്ഡലമാണ് 1996ൽ അടൂർ പ്രകാശ് പിടിച്ചെടുത്തത്.
 
1991ലാണ് ഇതിന് മുൻപ് ഒരു സിപിഎം സ്ഥാനാർത്ഥി കോന്നിയിൽ വിജയിക്കുന്നത്. സിപിഎമ്മിന്റെ എ പദ്മനാഭനായിരുന്നു 1991 മുതൽ 1996 വരെ കോന്നി എംഎൽഎ. എന്നാൽ 1996ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം പിടിച്ചെടുത്ത ആടൂർ പ്രകശ് പിന്നീട് 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ വിജയം ആവർത്തിക്കുകയായിരുന്നു. ഈ മണ്ഡലമാണ് വീണ്ടും സിപിഎം തിരിച്ചുപിടിച്ചിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍