എല്‍ഡിഎഫ് എംഎല്‍എമാര്‍ പി എം ജിയില്‍; നാളെ ഹര്‍ത്താലിന് സാധ്യത

Webdunia
വെള്ളി, 13 മാര്‍ച്ച് 2015 (10:58 IST)
എല്‍ഡിഎഫ് എംഎല്‍എമാര്‍ പി എം ജി ജംഗ്ഷനിലെത്തി. ഇവിടെ പൊലീസും എം എല്‍ എമാരും തമ്മില്‍ വാക്കേറ്റം നടന്നു. പ്രവര്‍ത്തകര്‍ പൊലീസ് വാഹനം കത്തിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടി സി ബസിന് നേരം ആക്രമണം നടന്നു. പി എം ജി ജംഗ്ഷനില്‍ പിണറായി വിജയന്റെ പ്രസംഗം നടന്നതിന് ശേഷമായിരുന്നു സംഘര്‍ഷം.

നാളെ ഹര്‍ത്താല്‍ നടത്താന്‍ എല്‍ ഡി എഫ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് ഇന്ന് അടിയന്തര യോഗം ചേരും. പരിക്കേറ്റ പ്രതിപക്ഷ അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ സി പി എം പി ബി അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു